ലോകത്തിന് ഭാരതം മാതൃകയായി; സംയുക്ത പ്രഖ്യാപനം ജി20-ൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളും അംഗീകരിച്ചു; ഭാരതത്തെ അഭിനന്ദിക്കുന്നു: ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിന് ഭാരതം മാതൃകയായി; സംയുക്ത പ്രഖ്യാപനം ജി20-ൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളും അംഗീകരിച്ചു; ഭാരതത്തെ അഭിനന്ദിക്കുന്നു: ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 06:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം ലോകരാജ്യങ്ങൾക്ക് മാതൃകായി മാറിയെന്ന് ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ. ജി20യിലെ നയപ്രഖ്യാപനത്തെ അംഗരാജ്യങ്ങൾ ഐക്യകണ്ഠേനയാണ് അംഗീകരിച്ചത്. ലോകരാജ്യങ്ങളെ ഒന്നിപ്പിക്കാനുളള ഭാരതത്തിന്റെ ശ്രമമാണ് ഐക്യ പ്രസ്താവന. ലോകരാജ്യങ്ങൾക്ക് ചിലകാര്യങ്ങളിൽ നിലപാട് വ്യത്യസ്തമായതിനാൽ സംയുക്ത പ്രസ്താവന അംഗീകരിക്കാൻ കഴിയുമോയെന്ന സംശയം നിലനിന്നിരുന്നു. എന്നാൽ സംയുക്ത പ്രസ്താവനയെ ലോക രാജ്യങ്ങൾ അംഗീകരിച്ചതോടെ ഭാരതത്തിന്റെ നയതന്ത്രം വിജയിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭാരതത്തെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കിയത്. വികസ്വര രാജ്യങ്ങളും വികസിത രാജ്യങ്ങളും ജി20യുടെ ശബ്ദമായി മാറി. വികസ്വര രാജ്യങ്ങളെയും വികസിത രാജ്യങ്ങളെയും ഒരുപോലെ ജി20 ഉച്ചകോടി പരിഗണിച്ചു. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി ജി20യിൽ ഭാരതം മാറി. ലോകത്തിന്റെ മുന്നോട്ടുളള വളർച്ചയ്‌ക്ക് ജി20 കൃത്യമായ മാർഗ നിർദ്ദേശങ്ങളാണ് നൽകിയത്. ലോകരാജ്യങ്ങൾ ഇതിനെ സൂക്ഷ്മതയോടെയാണ് വീക്ഷിച്ചത്- എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അജയ് ബംഗ പറഞ്ഞു.

വെല്ലുവിളികൾ ഭാരതത്തിന് മുന്നിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ കൃത്യമായ സമവായത്തിനായി ഷെർപ്പയും ചുമതലയുണ്ടായിരുന്ന മറ്റ് മന്ത്രിമാരും ഉണർന്ന് പ്രവർത്തിച്ചു. 38 പാരഗ്രാഫുള്ള സംയുക്തപ്രഖ്യാപനത്തെ ജി20 ഉച്ചകോടിയിൽ പങ്കെടുത്ത മുഴുവൻ രാഷ്‌ട്രങ്ങളും അംഗീകരിക്കുയായിരുന്നു. ആഗോള സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയ്‌ക്കുളള 80 ശതമാനവും നൽകുന്നത് ജി20 രാഷ്‌ട്രങ്ങളാണ്. ജി20 പ്രഖ്യാപനത്തെ രാഷ്‌ട്രങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ അത് നൽകുന്ന സന്ദേശം അന്വർത്ഥമായി മാറിയേനെ. സമവായ പ്രഖ്യാപനം ഉറപ്പാക്കാൻ കഴിഞ്ഞതിന് ഇന്ത്യയെയും അതിന്റെ നേതൃത്വത്തെയും ജി20 നേതാക്കളെയും ഞാൻ അഭിനന്ദിക്കുന്നു- എന്നും അജയ് ബംഗ കൂട്ടിച്ചേർത്തു.

Tags: G20IndiaAjay BangaIMF
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies