കുറെ ആളുകളെ ക്ഷണിച്ചു, കുറെ പണം ചിലവഴിച്ചു, എന്നിട്ട് ജനങ്ങൾക്ക് എന്ത് ഉപകാരം? ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷപദവിയെ അപമാനിച്ച് ലാലു പ്രസാദ് യാദവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറെ ആളുകളെ ക്ഷണിച്ചു, കുറെ പണം ചിലവഴിച്ചു, എന്നിട്ട് ജനങ്ങൾക്ക് എന്ത് ഉപകാരം? ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷപദവിയെ അപമാനിച്ച് ലാലു പ്രസാദ് യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 09:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയായിരുന്നു ജി20 ഉച്ചകോടിക്ക് ഭാരതം ആതിഥേയത്വം വഹിച്ചത്. അദ്ധ്യക്ഷത പദവിയെന്ന വലിയ ചുമതല കൃത്യതയോടെ മനോഹരമായി നിർവഹിച്ച ഇന്ത്യയെ വിവിധ രാഷ്‌ട്രത്തലവന്മാർ അകമഴിഞ്ഞ് അഭിനന്ദിച്ചിരുന്നു. ലോകരാജ്യങ്ങൾക്കിടയിൽ ശക്തമായ സാന്നിധ്യം അറിയിക്കാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നിരവധി ലോകനേതാക്കളാണ് രംഗത്തെത്തിയത്. ഇതിനിടെ ഇന്ത്യയുടെ അദ്ധ്യക്ഷപദവിയെ അപാമാനിച്ചുകൊണ്ട് പ്രതികരിച്ചിരിക്കുകയാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്.

ജി20 ഉച്ചകോടിയിലൂടെ ആളുകൾക്ക് എന്ത് നേട്ടമാണ് കൈവരിക്കാൻ കഴിയുകയെന്നായിരുന്നു ആർജെഡി അദ്ധ്യക്ഷന്റെ ചോദ്യം. കുറെയാളുകളെ ക്ഷണിച്ചു, വലിയ തുക ചിലവഴിച്ചു, എന്നിട്ട് എന്തുപകാരമാണുള്ളത്? ആളുകൾക്ക് എന്തുഗുണമാണ് ഇതിൽ നിന്നും ലഭിക്കുക? ഇതായിരുന്നു ലാലുപ്രസാദ് യാദവിന്റെ പ്രതികരണം. ഇന്ത്യയുടെ കരുത്തും കഴിവും വീണ്ടും ഊട്ടിയുറപ്പിക്കപ്പെട്ട ജി-20 അദ്ധ്യക്ഷപദവി വിജയകരമാക്കിയത് ഭാരതത്തിന്റെ നയതന്ത്രവിജയമാണെന്ന് പ്രതിപക്ഷ നേതാക്കൾ പോലും അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് ആർജെഡി നേതാവിന്റെ വിവാദ പരാമർശം.

ലാലു പ്രസാദ് യാദവ് ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷപദവിയെ അപമാനിച്ചതോടെ വൻ വിമർശനവും ഉയരുകയാണ്. എന്താണ് ജി-20യെന്ന് പോലും മനസിലാക്കാൻ കഴിയാത്തതാണ് ആർജെഡി നേതാവിന്റെ അടിസ്ഥാന പ്രശ്നമെന്ന് സോഷ്യൽ മീഡിയയിലൂടെ രാഷ്‌ട്രീയ നിരീക്ഷകർ പ്രതികരിച്ചു.

ജി-20യുടെ 18-ാമത് ഉച്ചകോടിക്ക് ഇന്ത്യ അദ്ധ്യക്ഷപദവി അലങ്കരിച്ചതിന് പിന്നാലെ ഞായറാഴ്ചയോടെയായിരുന്നു ഉച്ചകോടി പര്യവസാനിച്ചത്. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷപദവി കൈമാറുകയും ചെയ്തിരുന്നു. 2022ലെ ഉച്ചകോടി ഇന്തോനേഷ്യയിലെ ബാലിയിൽ വച്ചായിരുന്നു നടന്നിരുന്നത്.

Tags: G-20 summitLalu Prasad YadavG-20 presidencyIndia
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies