എറണാകുളം: പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശി അൽക്ക അന്ന ബിനു(19) -വാണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് പെൺകുട്ടിക്ക് വെട്ടേറ്റത്. ആക്രമിച്ച പ്രതി ബേസിൽ സംഭവ ദിവസം തന്നെ ജീവനൊടുക്കിയിരുന്നു.
ആലുവ രാജഗിരി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. തലയ്‌ക്കും കഴുത്തിനും പുറത്തും മാരകമായി പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പെൺക്കുട്ടിക്ക് മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ആരോഗ്യനില സാധാരണ നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് ഗുരുതരമാകുകയായിരുന്നു.
Comments