'ഭീകരർ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല; ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും, ഇത് അവസാനിക്കുമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരാണ്'; ഭീകരവാദത്തിന് പരിഹാരം കാണാൻ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ഫറൂഖ് അബ്ദുള്ള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭീകരർ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ല; ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും, ഇത് അവസാനിക്കുമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരാണ്’; ഭീകരവാദത്തിന് പരിഹാരം കാണാൻ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ഫറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 04:27 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഭീകരവാദത്തിന് പരിഹാരം കാണാൻ ഭാരതം പാകിസ്താനുമായി ചർച്ച നടത്തണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് മേധാവിയുമായ ഫറൂഖ് അബ്ദുള്ള. രജൗരിയിലെ അനന്ത്നാഗിൽ തീവ്രവാദികൾക്കെതിരെ സേന പോരാട്ടം ശക്തമാക്കുന്നതിനിടയിലാണ് ഫറൂഖ് അബ്ദുള്ളയുടെ ചർച്ചയ്‌ക്കുള്ള ആഹ്വാനം.

‘പാകിസ്താനുമായി ചർച്ച ചെയ്ത് സമാധാനം കൈവരിക്കാൻ ഇന്ത്യ ശ്രമിക്കണം. ഭീകരവാദം അവസാനിപ്പിക്കാൻ ചർച്ചയാണ് നല്ലത്. പോരാട്ടത്തിലൂടെ സമാധാനം കൈവരിക്കാനാവില്ല. അനന്ത്‌നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വിരമൃത്യു വരിച്ച ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ടിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രി.

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും, ഇത് അവസാനിക്കുമെന്ന് വിചാരിച്ചാൽ നിങ്ങൾ മണ്ടന്മാരാണ്. ചർച്ചയല്ലാതെ വഴിയില്ല. ഈ ഭീകരർ എവിടെ നിന്നാണ് വരുന്നതെന്ന അറിയാൻ തനിക്ക് ദിവ്യദൃഷ്ടിയില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന തരത്തിലായിരുന്നു അബ്ദുള്ളയുടെ പരാമർശം. ഭീകരപ്രവർത്തനത്തിൽ അഫ്ഗാനികളുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന്, ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്ന് അബ്ദുള്ള പറഞ്ഞു.

കഴിഞ്ഞ ദിവസം അനന്ത്‌നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 19 രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാൻഡിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇതിന്റെ പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ കശ്മീരി പതിപ്പായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജമ്മു-കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Tags: PakistanJ&KTerrorisamFarook Abdulla
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies