തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി പാലക്കാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി മന ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നുമുതൽ അടുത്ത ആറുമാസക്കാലമാണ് കാലാവധി. ആകെ 45 പേരാണ് മേൽശാന്തി തിരഞ്ഞെടുപ്പിൽ അപേക്ഷിച്ചിരുന്നത്.
യോഗ്യത നേടിയ 40 പേരെ തിരഞ്ഞെടുത്ത് ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തത്. 40 പേരുടേയും പേരുകൾ എഴുതി വെള്ളിക്കുടത്തിലിട്ട ശേഷം നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്ക്കാര മണ്ഡപത്തിൽ വെച്ച് നറുക്കെടുത്തത്.
തിരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി ശാന്തിയായി ചുമതലയേൽക്കും.
Comments