സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് വിധേയനായി ബംഗ്ലാദേശ് ക്രിക്കറ്റര്‍.യുവ ബൗളര്‍ തന്‍സിം ഹസന്‍ ഷാകിബാണ് പഴയ പോസ്റ്റിന്റെ പേരില്‍ വിവാദത്തിലായത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും വിവാദത്തില്‍ ഇടപെട്ടു. അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരനെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പല പ്രമുഖ വ്യക്തിത്വങ്ങളും 20-കാരനായ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷമാണ് തന്‍സിം ഹസന്‍ വിവാദ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ ഭാവി കല്‍പ്പിക്കപ്പെടുന്ന ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് തന്‍സിം.
‘ഭാര്യ ജോലി ചെയ്താല്‍ ഭര്‍ത്താവിന്റെ അവകാശങ്ങള്‍ ഉറപ്പാക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടില്ല. ഭാര്യ ജോലി ചെയ്താല്‍ അവളുടെ സൗന്ദര്യം നഷ്ടമാകും. ഭാര്യ ജോലി ചെയ്താല്‍ കുടുംബം തകരും. ഭാര്യ ജോലി ചെയ്താല്‍ സമൂഹം നശിക്കും.’ എന്നിങ്ങനെയായിരുന്നു തന്‍സീം ഷെയര്‍ ചെയ്ത പോസ്റ്റ്.
‘ഒരു യൂണിവേഴ്‌സിറ്റിയിലെ പുരുഷ സുഹൃത്തുക്കളുമായി സ്വതന്ത്രമായി ഇടപഴകിയ സ്ത്രീയെ’ വിവാഹം കഴിച്ചാല്‍ മക്കള്‍ക്ക് ‘എളിമയുള്ള’ അമ്മ ഉണ്ടാകില്ലെന്നും മറ്റൊരു പോസ്റ്റില്‍ ഇയാള്‍ വാദിക്കുന്നുണ്ട്.
Comments