മാദ്രിഡ്: ഭാരതത്തെ മുന്നോട്ട് നയിക്കുന്നതിൽ ബംഗാളിന് സുപ്രധാന പങ്കാണുള്ളതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്‌പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തി സംസാരിക്കുകയായിരുന്നു മമത. രാജ്യത്തിന്റെ മാത്രമല്ല ലോകത്തെ തന്നെ ബംഗാൾ മാറ്റിമറിക്കുമെന്നും ഇന്ത്യ-സ്‌പെയിൻ വ്യാപാര, സാമ്പത്തിക ബന്ധങ്ങളിൽ ബംഗാളിന് പ്രധാന പങ്കാണ് ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയും സ്പെയിനും തമ്മിൽ അടുത്ത ബന്ധമുണ്ട്. യൂറോപ്പിൽ സ്‌പെയിൻ നവോത്ഥാന വിപ്ലവം ആരംഭിച്ചതുപോലെ ഇന്ത്യയിൽ വിപ്ലവത്തിന് തുടക്കമിട്ടത് ബംഗാൾ ആണ്. ഇതാണ് ബംഗാളും സ്‌പെയിനും തമ്മിലുള്ള സാമ്യം. സ്പാനിഷ് സംസ്‌കാരം, പുസ്തകങ്ങൾ, സിനിമകൾ, പെയിന്റിംഗുകൾ എന്നിവയെ അഭിനന്ദിക്കുന്നു. ഫുട്‌ബോൾ കളിയിൽ ഞങ്ങൾ ബംഗാൾ ആവേശഭരിതരാണ്. അതിന് ഉദാഹരണമാണ് ഫുട്ബോളർമാരായ മെസ്സിയും പെലെയും കൊൽക്കത്ത സന്ദർശിച്ചത്.
നിർമ്മാണത്തിലും കയറ്റുമതിയിലും മുൻനിരയിലുള്ള സംസ്ഥാനമാണ് ബംഗാൾ. ബംഗാൾ ഒരു സാമ്പത്തിക ശക്തിയായി പരിണമിച്ച് കഴിഞ്ഞു. എന്നാൽ ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇന്ത്യയിലെ തന്നെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ബംഗാളെന്നും മമത ബാനർജി കൂട്ടിച്ചേർത്തു