ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീമ ഇറങ്ങുന്നത്. വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്രയ്‌ക്ക പകരം മുകേഷ് കുമാറാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രസീത് കൃഷ്ണയാണ് ബുമ്രയ്‌ക്ക് പകരം പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടത് രാജ്‌കോട്ടിൽ നടക്കുന്ന അവസാന മത്സരത്തിൽ ബുമ്ര ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു.
8 റൺസെടുത്ത ഋതുരാജ് ഗെയ്വാദിനെ ഹെയിസിൽ വുഡ് പുറത്താക്കി. 5 ഓവറിൽ 30 റൺസെന്ന നിലയിലാണ് ഇന്ത്യ. 3 മത്സരങ്ങളുളള പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതിനാൽ ഇന്നും ജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. സ്‌പോർട്‌സ് 18ൽ തത്സമയം മത്സരം കാണാം.
ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ കാഴ്ചവെച്ചത്. കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ എന്നിവർ ഫോമിലാണ്. ഷമ്മിയും തിളങ്ങിയതോടെ ബൗളിംഗിലും ഇന്ത്യ സ്ഥാനം കണ്ടെത്തി. ആദ്യ ഏകദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച സ്പിന്നർ ആർ അശ്വിന് ലോകകപ്പ് ടീമിലേക്കുളള വാതിൽ തുറക്കാൻ ഇന്ന് തിളങ്ങിയാലേ സാദ്ധ്യമാകൂ.















