ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധങ്ങളുമായി അഞ്ച് ലഷ്കർ-ഇ-തൊയ്ബ ഭീകരർ അറസ്റ്റിൽ. ആദിൽ ഹുസൈൻ വാനി, സുഹൈൽ അഹമ്മദ് ദാർ, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോൺ, സബ്സർ അഹമ്മദ് ഖാർ എന്നിവരാണ് അറസ്റ്റിലായത്.
ഭീകരരിൽ നിന്ന് ഗ്രനേഡുകൾ, തോക്കുകൾ, ഗ്രനേഡുകൾ ലോഞ്ചറുകൾ, എന്നിവയുൾപ്പെടെ മാരകായുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കുൽഗാം ജില്ലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരർ എത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.