കോട്ടയം: ലോറിയും കാറും കൂട്ടിയിടിച്ചു ഒരു കുട്ടിയടക്കം കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്. പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വെച്ചാണ് അപകടം സംഭവിച്ചത്. കുടുംബാംഗങ്ങളായ ഡാൽവിൻ (45), നിജിത (38), ഡിയോണ (13), ഡിയ (11), ഡാലിൻ (4), ഡ്രൈവർ അനൂപ് (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ചേർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല.