എറണാകുളം: അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ. എറണാകുളം ടൗൺഹാളിൽ ക്രമീകരിച്ച പൊതുദർശനത്തിൽ ചലച്ചിത്ര-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തെ പ്രമുഖടക്കം നിരവധിപേർ എത്തി.
കമൽ, സിബി മലയിൽ, രഞ്ജി പണിക്കർ, ബി ഉണ്ണികൃഷ്ണൻ, കെ വി തോമസ്, ഇടവേള ബാബു, ലാൽ, ഹരിശ്രീ അശോകൻ, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, കുഞ്ചാക്കോ ബോബൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
വൈകുന്നേരം മൂന്ന് മണി വരെ പൊതുദർശനം നടന്നിരുന്നു. നാലരയോടെ രവിപുരം പൊതു ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. കെ വി ജോർജ് ചെലുത്തിയ സ്വാധീനം മലയാളം സിനിമയ്‌ക്ക് ഒരിക്കലും നഷ്ടപ്പെടില്ലെന്ന് സംവിധായകൻ കമൽ അനുസ്മരിച്ചു.