കൊല്ലം: കൈക്കൂലി പണം വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റും സഹായിയും പിടിയിൽ. കുളത്തൂപ്പുഴ തിങ്കൾകാരിക്കം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുജി കുമാർ, സഹായി വിജയൻ എന്നിവരാണ് പിടിയിലായത്. പട്ടയം പോക്കുവരവ് ചെയ്ത് നൽകാനാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്.
പട്ടയം പോക്കുവരവ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക കൈമാറുന്നതിനിടെയാണ് ഏരൂരിൽ വെച്ച് ഇരുവരും പിടിയിലായത്.