ന്യൂഡൽഹി: സെപ്റ്റംബർ 27ന് ഡൽഹിയിലെ കശ്മീരി ഗേറ്റ് മേൽപ്പാലത്തിലെ ചുവരുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കണ്ടെത്തി.സെപ്റ്റംബർ 28 ന് ഡൽഹി പോലീസ് വിഷയത്തിൽ കേസെടുത്തു.പിന്നീട് പോലീസ് അത് നീക്കം ചെയ്തു.
സെപ്റ്റംബർ 27-ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ നിന്നാണ് ഈ രംഗം ശ്രദ്ധയിൽപ്പെട്ടത്, അതിൽ ഗ്രാഫിറ്റിയിലൂടെയുള്ള അപകീർത്തികരമായ ചില ദൃശ്യങ്ങൾ കാണപ്പെട്ടിരുന്നു. വീഡിയോയിൽ കാണുന്ന സൈനേജ് ബോർഡുകൾ അനുസരിച്ച്, പോലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു, ഒടുവിൽ സീലംപൂരിൽ നിന്ന് കശ്മീരി ഗേറ്റിലേക്ക് വരുന്ന യുധിഷ്ടിർ സേതു മേൽപ്പാലത്തിൽ ഗ്രാഫിറ്റി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
തുടർന്ന് ഈ ചിത്രങ്ങൾ നീക്കം ചെയ്ത പോലീസ്ഐ പിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും ഡൽഹി പ്രിവൻഷൻ ഓഫ് ഡിഫേസ്മെന്റ് ഓഫ് പബ്ലിക് പ്രോപ്പർട്ടി ആക്ട് പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.