ഡൽഹി: സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കുമെന്ന് നടൻ സുരേഷ് ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ താൻ ചെയർമാനായി ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉത്തരവാദിത്വം നൽകിയതിൽ പ്രധാനമന്ത്രിയ്‌ക്കും ആഭ്യന്തരമന്ത്രിക്കുമടക്കം സുരേഷ് ഗോപി നന്ദിയും അറിയിച്ചു .
‘ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എന്റെ സുഹൃത്ത് അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർക്ക് നന്ദി. കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിരുന്നു. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും’.
‘എനിക്ക് നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടായിരിക്കണം. പുതിയ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി ഗാന്ധിജയന്തി ദിനം നടത്തുന്ന റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല, പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകും’-എന്നും സുരേഷ് ഗോപി പറഞ്ഞു.