പ്രധാനമന്ത്രി നാളെ തെലങ്കാന സന്ദർശിക്കും; സംസ്ഥാനത്ത് 13,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നാളെ തെലങ്കാന സന്ദർശിക്കും; സംസ്ഥാനത്ത് 13,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2023, 11:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തെലങ്കാന സന്ദർശിക്കും. മഹബൂബ് നഗർ ജില്ലയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം നാളെ തെലങ്കാനയിൽ എത്തുന്നത്. സംസ്ഥാനത്ത് 13,500 കോടിയിലധികം വികസന പദ്ധതികൾക്ക് അദ്ദേഹം നാളെ തറക്കല്ലിടും. റോഡ്, റെയിൽ, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ സുപ്രധാന മേഖലകളിലെ വികസനം ലക്ഷ്യമിടുന്ന പദ്ധതികൾക്കാണ് അദ്ദേഹം തുടക്കമിടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

നാഗ്പൂർ- വിജയവാഡ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ പ്രധാന റോഡ് പദ്ധതികൾക്ക് അദ്ദേഹം നാളെ തറക്കല്ലിടും. ഇതിൽ 108 കിലോമീറ്റർ നീളമുള്ള നാലുവരി പാത, ഗ്രീൻഫീൽഡ് ഹൈവേ, 90 കിലോമീറ്റർ നീളമുള്ള നാലുവരി പാത എന്നിവയും ഉൾപ്പെടുന്നു. 6,400 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾക്കാണ് നാളെ തുടക്കം കുറിക്കുന്നത്.

സൂര്യപേട്ട മുതൽ ഖമ്മം വരെ 59 കിലോമീറ്റർ നീളമുള്ള എൻഎച്ച്-365 ബിബിയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. 2,460 കോടി രൂപ ചെലവിലാണ് ഈ പദ്ധതിയുടെ നിർമ്മാണം. 500 കോടി രൂപ ചെലവിൽ 37 കിലോമീറ്റർ ജക്ലെയർ-കൃഷ്ണ റെയിൽവേ ലൈനും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. പിന്നാക്ക ജില്ലയായ നാരായൺപേട്ടിലൂടെയുള്ള ആദ്യ റെയിൽവേ ലൈനായിരിക്കും ഇത്. കൃഷ്ണ സ്റ്റേഷനിൽ നിന്ന് ഹൈദരാബാദ് -റെയ്ച്ചൂർ-ഹൈദരാബാദ് ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഫ്‌ളാഗോഫ് ചെയ്യും.

2,170 കോടി രൂപ ചെലവിൽ നിർമ്മിച്ച ഹാസൻ-ചെർളപ്പള്ളി എൽപിജി പൈപ്പ്ലൈൻ പദ്ധതിയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഈ പദ്ധതി നിലവിൽ വരുന്നതോടെ സുരക്ഷിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ എൽപിജി വിതരണം മേഖലയിൽ ആരംഭിക്കും.

കൃഷ്ണപട്ടണം മുതൽ ഹൈദരാബാദ് വരെയുള്ള ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) മൾട്ടി-പ്രൊഡക്ട് പെട്രോളിയം പൈപ്പ്‌ലൈനിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. 1,940 കോടി രൂപയാണ് ഇതിനായി ചിലവിടുന്നത്. 425 കിലോമീറ്റർ പൈപ്പ് ലൈനാണ് നിർമ്മിക്കുക. ഇത് കൂടാതെ ഹൈദരാബാദ് സർവകലാശാലയുടെ അഞ്ച് പുതിയ കെട്ടിടങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

 

Tags: Narendra ModiThelangana
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies