ഹൈദരാബാദ്: ഗോത്രദേവതമാരുടെ പേരിൽ മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ ജനങ്ങൾക്ക് വലിയ സമ്മാനമായിരിക്കും ഈ പദ്ധതി. ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ പേരിലാണ് സർവ്വകലാശാല അറിയപ്പെടുകയെന്നും അദ്ദേഹം അറിയിച്ചു. 900 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.
തെലങ്കാനയിലെ മഹബൂബ്നഗർ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി ഇന്ന് ഉച്ചതിരിഞ്ഞാണ് പ്രധാനമന്ത്രി തെലങ്കാനയിൽ എത്തിയത്. വിവിധ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും നിരവധി പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു. ഏകദേശം 13,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കാണ് സംസ്ഥാനത്ത് അദ്ദേഹം ഇന്ന് തുടക്കമിട്ടത്.