കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ മില്ലിൽ തീപിടിത്തം. വൈകിട്ടാണ് തിപിടിത്തമുണ്ടായത്.
പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. നിരവധി മെഷീനുകൾ കത്തി നശിച്ചു. സംഭവത്തിന് പിന്നാലെ അഗ്നിശമനാ സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
മെഷീനിൽ തീപടർന്ന് നിമിഷങ്ങൾക്കകം തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. പേപ്പർ മില്ലിന്റെ പരിസരം മുഴുവൻ കറുത്തപുക വ്യാപിച്ചിരിക്കുകയാണ്. ഒരു മണിക്കൂറോളം നടന്ന നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.