തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് രാവിലെ ഒരു ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. വിപണിയിൽ ഇന്ന് ഒരു ഗ്രാമിന് 5275 രൂപയിലും പവന് 42,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞദിവസം രാവിലെ ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കൂടിയിരുന്നു. വെള്ളിയാഴ്ച വിപണിയിൽ ഒരു ഗ്രാമിന് 5250 രൂപയിലും പവന് 42,000 രൂപയിലുമാണ് വ്യാപാരം നടന്നത്.
എന്നാൽ ബുധനാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്ച ഗ്രാമിന് 20 രൂപയുടേയും പവന് 160 രൂപയുടേയും കുറവ് വന്നിരുന്നു. ഒരു ഗ്രാമിന് 5240 രൂപയിലും പവന് 41,920 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കൂടി വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളി വില 103 രൂപയാണ്.