ഡെറാഡൂൺ: ബദരീനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം ഇന്ത്യ, ടിബറ്റ് അതിർത്തിയിലെ മന പാസ് സന്ദർശിക്കുകയും സൈനികരുമായി സംവദിക്കുകയും ചെയ്തു. ശേഷം അദ്ദേഹം വൈകിട്ട് നടന്ന ശയൻ ആരതിയിൽ പങ്കെടുക്കുകയും ചെയ്തു.
സംസ്ഥാന ഗസ്റ്റ് ഹൗസുകളിൽ സന്ദർശനം നടത്തിയ അദ്ദേഹം ജീവനക്കാരുടെ സുഖവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസത്തെ ഉത്തരാഖണ്ഡ് പര്യടനത്തിലായിരുന്നു യോഗി ആദിത്യനാഥ്.
സന്ദർശനത്തിന്റെ ആദ്യ ദിവസം ഡെറാഡൂണിലെ ജിടിസി ഹെലിപാഡിൽ യോഗിക്ക് ബിജെപി സംസ്ഥാന ഭാരവാഹികൾ ഗംഭീര സ്വീകരണം നൽകി. ജിടിസി ഹെലിപാഡിലെത്തിയ ശേഷം അദ്ദേഹം സേഫ് ഹൗസിലേക്ക് പോയി. ഇന്ന് ബദ്രീനാഥിൽ സന്ദർശനം നടത്തി. ശേഷം അദ്ദേഹം രാത്രിയോടെ രുദ്രപ്രയാഗിൽ എത്തി.
നാളെ അദ്ദേഹം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയെ സന്ദർശിക്കും. നാളെ ഉച്ചയോടെ അദ്ദേഹം തിരികെ ഉത്തർപ്രദേശിലേയ്ക്ക് മടങ്ങും.