ശരീരഭാരം കുറയ്ക്കാൻ ഇനി കഠിനമായ ഡയറ്റ് വേണ്ട; ഈ ആഹാരങ്ങൾ ഉൾപ്പെടുത്തി ഭക്ഷണം കഴിച്ചാൽ മതി....
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറയ്‌ക്കാൻ ഇനി കഠിനമായ ഡയറ്റ് വേണ്ട; ഈ ആഹാരങ്ങൾ ഉൾപ്പെടുത്തി ഭക്ഷണം കഴിച്ചാൽ മതി….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2023, 04:42 pm IST
FacebookTwitterWhatsAppTelegram

ഇന്ന് എല്ലാവരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ് ശരീരഭാരം. ശരീരഭാരം കുറയ്‌ക്കാനായി കഠിനമായ ‍ഡയറ്റോ വ്യായാമമോ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഡയറ്റ് എടുത്താൽ ചിലർക്ക് ആരോ​ഗ്യം നല്ലതുപോലെ കുറയാനും സാധ്യതയുണ്ട്. ശരീരഭാരം കുറയ്‌ക്കാനും നല്ല ആരോ​ഗ്യം ലഭിക്കുന്നതിനുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടുത്താം.

 1. വാഴപ്പഴം

പേശികളുടെ ആരോഗ്യത്തിനും വികാസത്തിനും ആവശ്യമായ പ്രധാന ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ് വാഴപ്പഴം. ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന്റെ ഏകദേശം 100 ഗ്രാം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഡയറ്റെടുക്കുന്നുവർക്ക് പ്രഭാത ഭക്ഷണമായി വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.

2. ഓട്സ്

ധാരാളം ഗുണങ്ങൾ നിറഞ്ഞ ഒരു ഭക്ഷ്യ വിഭവമാണ് ഓട്സ്.  മികച്ച ദഹനവ്യവസ്ഥിതി നേടിയെടുക്കുന്നതിനും ആരോഗ്യപരിപാലനത്തിനും എല്ലാമായി ഏതു പ്രായക്കാർക്കും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് ഓട്സ്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും പലതരം ഡയറ്റുകൾ പിന്തുടരുന്ന ആളുകൾക്കുമെല്ലാം ഇത് നല്ലതാണ്. പ്രകൃതിദത്ത ആന്റിഓക്‌സിഡേറ്റീവ് എന്നതിനപ്പുറം ഇതിൽ മഗ്നീഷ്യം, വിറ്റാമിൻ ബി 1, ബി 5, അയൺ, സിങ്ക്, കോപ്പർ തുടങ്ങിയ പോഷകങ്ങളും ധാരാളമുണ്ട്.

3. ചിയ വിത്തുകൾ

ശരീരഭാരം കുറയ്‌ക്കുന്നതിന് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുന്ന ഒന്നാണ് ചിയ വിത്തുകൾ.  ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ കലവറയാണ് ചിയ വിത്തുകൾ. കൂടാതെ, ചിയ വിത്തുകളിൽ നാരുകൾ കൂടുതലാണ്. കൂടാതെ ഇൻസുലിൻ പ്രതിരോധം കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ഫൈബർ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

4. ബദാം

ബദാം എല്ലാ ദിവസവും കഴിയ്‌ക്കാമോ എന്ന സംശയം നിരവധി പേർക്കുണ്ട്. അണ്ടിപ്പരിപ്പുകളുടെ ഗണത്തിൽപ്പെട്ട ബദാം ദിവസവും കഴിയ്‌ക്കുന്നത് ശരീരത്തിന് നല്ലതാണ്. ശരീരത്തിന്റെ ആ​രോ​ഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും ബദാം നല്ലതാണ്. ബദാമിൽ പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നതിനാൽ ശാരീരിക ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും.

5. ചീര

ചീരയില്‍ കലോറിയുടെ അളവ് കുറവാണ് അതിനാല്‍ ഇത് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഉയര്‍ന്ന പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും ചീര നല്‍കുന്നു. ചീരയിൽ ഇരുമ്പ്, മഗ്നീഷ്യം, അവശ്യ വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ചീര ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

6. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ശാരീരിക ആരോ​ഗ്യത്തിനും ഏറെ പ്രയോജനകരമാണ്. ദിവസവും ഒരു ​ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

7. ഓറഞ്ച്

ഓറഞ്ചിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഊർജ്ജം നൽകുന്നുണ്ട്. ഓറഞ്ചിൽ ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ ശാരീരിക ആ​രോ​ഗ്യം നൽകുകയും അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies