പട്ടികജാതി ഫണ്ട് വെട്ടിപ്പുകൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി പട്ടികജാതി മോർച്ച; മാർച്ചും ധർണ്ണയും നടത്തും
Sunday, June 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പട്ടികജാതി ഫണ്ട് വെട്ടിപ്പുകൾക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി പട്ടികജാതി മോർച്ച; മാർച്ചും ധർണ്ണയും നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 06:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്ന പട്ടികജാതി ഫണ്ട് വെട്ടിപ്പുകൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി പട്ടികജാതി മോർച്ച. പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1-ന് കേരളത്തിലെ ആറ് കോർപ്പറേഷനുകളുടെ മുന്നിൽ പട്ടികജാതി മോർച്ച ധർണ്ണ നടത്തുമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

കേരളത്തിലെ അഞ്ച് കോർപറേഷനുകളിലും ഒൻപത് മുനിസിപ്പാലിറ്റികളിലും അൻപത് ബ്ലോക്ക് പഞ്ചായത്തുകളിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടന്നതായുള്ള വിജിലൻസിന്റെ കണ്ടെത്തൽ വളരെ ഗൗരവകരമാണ്. ഭവന നിർമ്മാണം, പഠന മുറി നിർമ്മാണം, ലാപ്‌ടോപ് വിതരണം, വിദ്യാഭ്യാസ ധന സഹായം എന്നിവയിലാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. പട്ടികജാതി ഫണ്ട് കൊള്ളയടിക്കുന്നത് തടയാൻ ഇടതു സർക്കാർ പരാജയപെട്ടു. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പട്ടികജാതി ഫണ്ട് വെട്ടിപ്പിനെ കുറിച്ച് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് യോഗം ആവശ്യപ്പെട്ടു.

പട്ടികജാതി വിഭാഗത്തിലെ സാംബവ സമുദായത്തിന്റെ പരമ്പരാഗത കുലത്തൊഴിൽ വ്യവസായമായ ഈറ്റ, പനമ്പ് തൊഴിലാളി കുടുംബങ്ങൾ ദുരിതത്തിലാണ്. കേരളത്തിലെ ഇരുപതിലധികം ബാംബു കോർപ്പറേഷന്റെ സബ് ഡിപ്പോകൾ അടച്ചു പൂട്ടിയിരിക്കുകയാണ്. കുല തൊഴിൽ ചെയ്യുന്ന സാംബവ കുടുംബങ്ങൾ ദുരിതത്തിലാണ്. നെയ്‌ത്തിനാവശ്യമായ ഈറ്റ ബാംബു കോർപറേഷൻ നൽകുന്നില്ല. ഈറ്റ തൊഴിലാളികൾക്ക് നൽകാതെ വൻ തുകയ്‌ക്ക് തമിഴ്‌നാട്ടിലേക്ക് മറിച്ചു വിൽക്കുകയും സ്വകാര്യ തോട്ടങ്ങളിൽ നിന്ന് ഈറ്റ വാങ്ങി വൻ വിലക്ക് തൊഴിലാളികൾക്ക് കൊടുക്കുകയുമാണ് ചെയ്യുന്നത്.

കേന്ദ്ര ബാംബു മിഷൻ കേരളത്തിലേക്ക് അനുവദിച്ച ഫണ്ട് ചിലവഴിക്കാതെ വകമാറ്റി ചിലവഴിക്കുകയുമാണ് ചെയ്തിട്ടുള്ളത്. സാംബവ സമുദായത്തിന്റെ പരമ്പരാഗത കുലത്തൊഴിൽ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്നാവശ്യപ്പെട്ടു പട്ടികജാതി മോർച്ച നവംബർ 14,15 തീയതികളിൽ സംസ്ഥാന ബാംബു കോർപ്പറേഷൻ ആസ്ഥാനത്തേക്കും ജില്ലാ ബാംബു കോർപ്പറേഷൻ ഓഫീസുകളിലേക്ക് പട്ടികജാതി മോർച്ച മാർച്ചും ധർണ്ണയും നടത്തും.

സാംബവ സമുദായത്തിന്റെ ആചാര്യൻ കാവാരിക്കുളംകണ്ഠൻ കുമാരന്റെ 160-മത് ജയന്തി അതി വിപുലമായ രീതിയിൽ ആഘോഷിക്കാൻ യോഗം തീരുമാനിച്ചു ഒക്ടോബർ 25-ന് ജില്ലാ മണ്ഡലം കേന്ദ്രങ്ങളിലാണ് ജയന്തി സമ്മേളനം സംഘടിപ്പിക്കുക. ഒക്ടോബർ 28-ന് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹർഷി വാൽമീകി ജയന്തി സമ്മേളനവും സംഘടിപ്പിക്കും. ഡിസംബർ ആറ് വരെ നീണ്ടു നിൽക്കുന്ന ബസ്തി സമ്പർക്ക അഭിയാൻ സംഘടിപ്പിക്കും. പട്ടികജാതി കോളനികളിൽ പട്ടികജാതി സമ്മേളനം, പട്ടികജാതി വിദ്യാർത്ഥി സമ്മേളനം, നാരി വന്ദൻ സമ്മേളനം എന്നിവ സംഘടിപ്പിക്കുവാനും പട്ടികജാതി മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായി സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.

Tags: Shajumon VattekkadBJP SC Morcha
ShareTweetSendShare

More News from this section

കെ ബി പ്രദീപ് രാജിവച്ചതുകൊണ്ട് മാത്രം നിയമന വിവാദം അവസാനിക്കില്ല; ഇതിന് ചരട് വലിച്ചത് ആരെന്ന് അറിയണം; അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്നതിലും സിപിഎമ്മും കോൺഗ്രസ്സും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖർ

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം; പരസ്പരം  അടുത്തറിയാനുള്ള യാത്ര; പൊൻമുടിക്ക് വിട്ടാലോ??

വിമർശനം ഭയമാണോ അണ്ണാ… സർക്കാരിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടി; പ്രതിഷേധം ശക്തമാകുന്നു

സ്ത്രീകളുടെ ശ്രദ്ധയ്‌ക്ക്!!! 9 മണിക്ക് മുൻപായി ബസ്സിൽ കയറിയാൽ ആനുകൂല്യം ലഭിക്കില്ല; സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ടിക്കറ്റ് എടുക്കണം

ധർമ്മസ്ഥല ഏറ്റില്ല, ഇനി പാറ്റയ്‌ക്ക് പിന്നാലെ! സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജ്

കോഴിക്കോട് വീണ്ടും ഷിഗല്ല; പയ്യോളി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുവായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചു

Latest News

ഹോട്ടലുകളില്‍ കയറി ‘ഡൈന്‍ ആന്‍ഡ് ഡാഷ്’: രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്‌ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍

ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും

വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു, ഉടമസ്ഥന് പരിക്ക്

കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവം; പ്രതികൾ കട തകർത്ത് ബസ് ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

അയ്യോ പാവം!!! ‘ദേവസ്വം ബോർഡ് ഓഫിസിലെ മുറിയിൽ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നത്’; ആത്മകഥ എ. പത്മകുമാറിന്റെ സമ്മർദ്ദതന്ത്രമോ? ‘ദൈവതുല്യനെ’ വെളിപ്പെടുത്തുമോ??

മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies