'ഇന്ത്യ-പാക് മത്സരത്തിനല്ല, അമ്മയെ കാണുന്നതിനാണ് മുന്‍ഗണന'; ജസ്പ്രീത് ബുമ്ര ഇങ്ങനെയോ പറ‍ഞ്ഞത്! സത്യം എന്താണ്?; ഫാക്ട് ചെക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഇന്ത്യ-പാക് മത്സരത്തിനല്ല, അമ്മയെ കാണുന്നതിനാണ് മുന്‍ഗണന’; ജസ്പ്രീത് ബുമ്ര ഇങ്ങനെയോ പറ‍ഞ്ഞത്! സത്യം എന്താണ്?; ഫാക്ട് ചെക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയാണ് ഇപ്പോൾ ചർച്ച. ഇന്ത്യ-പാക് പോരാട്ടം എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ആവേശമാണ്. ലോകകപ്പ് മത്സരത്തിൽ ഇരു ടീമും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അഹമ്മദാബാദിലാണ് ഇന്ത്യ-പാക് മത്സരം നടക്കുന്നത്. ഇതിനിടെ ജസ്പ്രീത് ബുമ്ര മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. ‘ഇന്ത്യാ–പാകിസ്താന്‍ മത്സരത്തിനല്ല താൻ പ്രധാന്യം നൽകുന്നത്, അമ്മയെ കാണുന്നതിനാണ് തന്റെ പ്രഥമ പരിഗണന’ എന്ന് ബുമ്ര പറഞ്ഞതായാണ് വാർത്തകൾ. എന്നാൽ ഇത് സത്യമോ?

ദേശീയ മാദ്ധ്യമങ്ങൾ മാത്രമല്ല, പല മലയാള മാദ്ധ്യമങ്ങളും ഇന്ത്യാ–പാക് മത്സരത്തിന് താൻ പ്രാധാന്യം നൽകുന്നില്ല എന്ന് ജസ്പ്രീത് ബുമ്ര പറ‍ഞ്ഞതായാണ് വാർത്ത നൽകിയിരിക്കുന്നത്. എന്നാൽ സത്യമെന്തന്നാൽ ഇന്ത്യ-പാക് മത്സരത്തെപ്പറ്റി അദ്ദേഹം സംസാരിച്ചിട്ടില്ല എന്നതാണ്. അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മാദ്ധ്യമ പ്രവർത്തകരിൽ ഒരാളുടെ ചോദ്യം വരുന്നത്. ‘ഹോം ഗ്രൗണ്ടിലേക്കല്ലേ പോകുന്നത്, എന്താണ് താങ്കൾക്ക് അനുഭവപ്പെടുന്നത്’- എന്നതായിരുന്നു മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യം. അതിനുള്ള ഉത്തരമാണ് ബുമ്ര നൽകിയത്.

‘വീട്ടിൽ നിന്ന് ഏറെ കാലമായി മാറി നിൽക്കുകയാണ്. അഹമ്മദാബാദിൽ എത്തുമ്പോൾ അമ്മയെ കാണാൻ സാധിക്കും. അതിൽ അതിയായ സന്തോഷമുണ്ട്. അതിനാണ് പ്രഥമ പരിഗണന. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞാന്‍ ഏകദിനം കളിച്ചിട്ടില്ല. എന്നാല്‍ ടെസ്റ്റ് കളിച്ചിട്ടുണ്ട്. അവിടുത്തെ അന്തരീക്ഷം വിസ്മയിപ്പിക്കുന്നതാവും. ഒരുപാട് ആളുകള്‍ കളി കാണാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കാണേണ്ട കാഴ്ച തന്നെയാവും’- എന്നതായിരുന്നു ജസ്പ്രീത് ബുമ്ര നൽകിയ ഉത്തരം.

ചോദ്യ കർത്താവ് ഇന്ത്യ-പാക് മത്സരത്തെപ്പറ്റി ചോദിക്കുന്നുമില്ല, ‘ഇന്ത്യാ–പാകിസ്താന്‍ മത്സരത്തിനല്ല താൻ പ്രധാന്യം നൽകുന്നത്’ എന്ന് ബുമ്ര ഉത്തരം നൽകുന്നുമില്ല. അഹമ്മദാബാദിൽ കളിക്കാൻ പോകുന്നതിനെപ്പറ്റി മാത്രമാണ് ചോദ്യവും ഉത്തരവും. ഇതാണ് മാദ്ധ്യമങ്ങളിൽ ‘ഇന്ത്യാ–പാകിസ്താന്‍ മത്സരത്തിനല്ല താൻ പ്രധാന്യം നൽകുന്നത്, അമ്മയെ കാണുന്നതിനാണ് തന്റെ പ്രഥമ പരിഗണന’ എന്ന തരത്തിൽ ബുമ്ര പറഞ്ഞതായി പ്രചരിപ്പിക്കപ്പെടുന്നത്.

Tags: IndiaWC2023PakistanmotherAhammadabadFACT CHECKJasprit Bumrah
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies