പനാജി: ഗോവയിൽ നാല് കോടി രൂപ വിലമതിക്കുന്ന സ്വർണവും ഐഫോണുകളും പിടികൂടി. ഗോവയിലെ മനോഹർ രാജ്യാന്തര വിമാനത്താവളത്തിലാണ് സ്വർണം പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇർഫാൻ (30), കമ്രാൻ അഹമ്മദ് (38), മുഹമ്മദ് ഇർഫാൻ ഗുലാം (37) എന്നിവരൊണ് പോലീസ് പിടികൂടിയത്.
റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും സ്വർണം കണ്ടെടുത്തത്. 5.7 കിലോ സ്വർണവും കോടികൾ വിലമതിക്കുന്ന ഐഫോണുകളുമാണ് കണ്ടെത്തിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.