ചെന്നൈ : തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം. കൃഷ്ണഗിരി ദേശീയ പാതയിൽ തിരുവണ്ണാമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴ് പേർ മരിച്ചു. ബംഗ്ലൂരുവിലേക്ക് പോവുകയായിരുന്ന അസം സ്വദേശികൾ സഞ്ചരിച്ച കാറിലേക്ക് തമിഴ്നാട് സർക്കാരിന്റെ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
മരിച്ചവരിൽ 6 പേര് അസം സ്വദേശികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. പതിനാല് പേർക്ക് പരിക്കേറ്റു. പുതുച്ചേരിയിൽ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.