തൃശൂർ: കൊരട്ടിയിൽ 60 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശി ഷമീർ ജെയ്നു (41 ) ആണ് പിടിയിലായത്. ക്രൈം സ്ക്വാഡും ഡാൻസാഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 10 ലക്ഷംരൂപവിലമതിക്കുന്ന കഞ്ചാവാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്.
ആന്ധ്രയിൽ നിന്നും കടത്തി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്സവ സീസൺ മുന്നിൽകണ്ട് വിവിധ ജില്ലകളിലേക്ക് വിൽപന നടത്തുന്നതിന് വേണ്ടിയാണ് ഇയാൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വന്നതെന്ന് പോലീസ് പറഞ്ഞു. സ്പോർട്സ് യൂട്ടിലിറ്റി മോഡൽ കാറിൽ സഞ്ചരിച്ചിരുന്ന ഇയാളെ ക്രൈം സ്ക്വാഡും ഡാൻസാഫും പിന്തുടർന്നെത്തിയാണ് പിടികൂടിയത്.