തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലിൽ നവംബർ മാസത്തിൽ രണ്ടാമത്തെ കുഞ്ഞും എത്തി. ഒരു ദിവസം മാത്രം പ്രായവും രണ്ട് കിലോഗ്രാം ഭാരവുമുള്ള ആൺകുഞ്ഞാണ് അമ്മത്തൊട്ടിലിൽ എത്തിയത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിന് ലഭിക്കുന്നത്. ഒക്ടോബർ നവംബർ മാസങ്ങളിലായി നാല് കുഞ്ഞുങ്ങളാണ് തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ എത്തിയത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ബാല്യകാലം ഓർമ്മിച്ച് ‘ജവഹർ’ എന്നാണ് കുഞ്ഞിന് പേരിട്ടത്.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ലഭിച്ച പെൺകുഞ്ഞിന് കേരളീയ എന്ന് പേരിട്ടിരുന്നു.