കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി മുഹമ്മദ് ഹാസിഫാണ് മരിച്ചത്. 19 വയസായിരുന്നു. ഇയാൾക്കൊപ്പം സഞ്ചരിച്ച മുഹ്സീൻ എന്നയാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകവെയായിരുന്നു അപകടം. ഹാസിഫിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് വടകര റൂട്ടിലോടുന്ന നയന എന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്.