മലപ്പുറം: കാവനൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മഞ്ചേരിയിൽ നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അരീക്കോട് നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ അരീക്കോട് താലൂക്ക് ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.