പണമിടപാടിന്റെ പുതുലോകം; ഇ-റുപ്പി 80 ന​ഗരങ്ങളിലേക്ക് കൂടി; ഇടപാട് ഇങ്ങനെ..
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പണമിടപാടിന്റെ പുതുലോകം; ഇ-റുപ്പി 80 ന​ഗരങ്ങളിലേക്ക് കൂടി; ഇടപാട് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 06:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇ-റുപ്പി വ്യാപിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 80 നഗരങ്ങളിലേക്കാണ് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം വ്യാപിപ്പിക്കുന്നത്. ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. എസ്ബിഐ അടക്കം 13 ബാങ്കുകൾ നിലവിൽ ഇ–റുപ്പി പദ്ധതിയിലുണ്ട്.

പൈലറ്റ് പദ്ധതിയിൽ ഉപയോക്താക്കളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ-റുപ്പി ഉപയോ​ഗിക്കാൻ ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലാണ് പരീക്ഷണം തുടങ്ങിയത്. ഇ–റുപ്പി വാലറ്റ് ഉപയോഗിച്ച് കടകളിൽ നിന്ന് സാധനം വാങ്ങാൻ കഴിയും. വ്യാപാര സ്ഥാപനങ്ങളിലെ യുപിഐ ക്യുആർ കോ‍ഡുകൾ സ്കാ‍ൻ ചെയ്ത് പണമടയ്‌ക്കാം. ഇ–റുപ്പി വാലറ്റുള്ള മറ്റൊരു വ്യക്തിക്ക് നേരിട്ടും അയയ്‌ക്കാം. ഒരു ഇടപാടിൽ 10,000 രൂപ വരെ അയയ്‌ക്കാം. ഒരു ലക്ഷം രൂപ വരെ ഒരു സമയം വാലറ്റിൽ സൂക്ഷിക്കാം.

സാധാരണ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പേപ്പർ കറൻസിയുടെ അതേ മൂല്യമുള്ളതും നിയമസാധുതയുള്ളതുമായ ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBCD) അഥവ ഇ–റുപ്പി. ഡിജിറ്റൽ രൂപത്തിൽ പേപ്പർ കറൻസി നൽകുന്ന അതേ വിശ്വാസ്യതയും സുരക്ഷയും പണിടപാടുകളിൽ ഇ-റുപ്പിയും നൽകുന്നു. കറൻസി നോട്ടുകൾക്ക് സമാനമായി സാമ്പത്തിക ഇടപാടുകൾ നടത്താനോ ഡിജിറ്റലായി നിക്ഷേപം നടത്താനോ ഇത് ഉപയോഗിക്കാം. ഒരു ഇ-റുപ്പി വാലറ്റിൽ നിന്ന് മറ്റൊരു വാലറ്റിലേക്കായിരിക്കും കൈമാറ്റം.

ബാങ്കുകൾ നൽകുന്ന ഇ-വാലറ്റിൽ ഇ-റുപ്പി സൂക്ഷിക്കാൻ കഴിയും. ഈ വാലറ്റ് ബാങ്കിലെ നിങ്ങളുടെ നിലവിലുള്ള അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഈ വാലറ്റിലൂടെ ഇ-റുപ്പി പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയും. ബാങ്കിന്റെ ക്ഷണം ലഭിച്ചവർക്ക് മാത്രം അതത് ബാങ്കുകളുടെ ഇ-റുപ്പി ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ. തുടർന്ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് നിശ്ചിത തുക ഇതിലേക്ക് ലോഡ് ചെയ്യാം. പ്രിന്റഡ് കറൻസിക്ക് സമാനമായി ഇഷ്ടമുള്ള തരം കറൻസിയും, ആവശ്യമെങ്കിൽ നാണയവും തിരഞ്ഞെടുക്കാവുന്നതാണ്.

Tags: E-RupeeCBCD
Share
Tweet
SendShare

More News from this section

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

Latest News

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies