തിരുവനന്തപുരം: വീണ്ടും ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്ഐ. തിരുവനന്തപുരം ലോ അക്കാദമി കോളേജിലാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് ബോർഡ് ഉയർത്തിയത്. ദേശീയതയെ അപമാനിക്കുന്ന തരത്തിലാണ് ബോർഡിലെ എഴുത്തുകൾ. ദേശീയ അവബോധം ആവശ്യമില്ലെന്നും അതിരുകളുളള രാഷ്‌ട്രീയത്തിനല്ല അല്ല പ്രധാന്യമെന്നും എല്ലാവരും ഭൂമിയുടെ അവകാശികളാണെന്നുമാണ് ബോർഡിലെ എഴുത്ത്. രാഷ്‌ട്രബോധം പാടില്ലെന്ന് ആഹ്വാനം ചെയ്യുന്ന ഈ ബോർഡിന്റെ ചിത്രം എസ്എഫ്‌ഐ ലോ അക്കാദമി യൂണിറ്റാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
നവാഗതരെ സ്വാഗതം ചെയ്യാൻ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിച്ച ബോർഡിലെ പാലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുളള ബോർഡും ഉൾപ്പെടുന്നു. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ കുത്തിനിറച്ച ബോർഡുകൾ ഇതിന് മുൻപും കോളേജുകളിൽ എസ്എഫ്‌ഐ സ്ഥാപിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പാണ് പാലക്കാട് വിക്ടോറിയ കോളേജിൽ ദേശീയ ബോധത്തെ ആക്ഷേപിക്കുന്ന രീതിയിൽ ബോർഡ് ഉയർന്നിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരിൽ ഇതിന് മുമ്പും എസ്എഫ്‌ഐ നടത്തിയിട്ടുണ്ട്.















