മാലിന്യക്കൂമ്പാരത്തിലേക്ക് തല പൂഴ്ത്തി; മദ്യം നൽകിയതിനാൽ കുഞ്ഞിന് കരയാൻ പോലുമായില്ല; പ്രതിയുടെ പ്രായം പരിഗണിക്കരുത്; വധശിക്ഷ വേണം: പ്രോസിക്യൂഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാലിന്യക്കൂമ്പാരത്തിലേക്ക് തല പൂഴ്‌ത്തി; മദ്യം നൽകിയതിനാൽ കുഞ്ഞിന് കരയാൻ പോലുമായില്ല; പ്രതിയുടെ പ്രായം പരിഗണിക്കരുത്; വധശിക്ഷ വേണം: പ്രോസിക്യൂഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 01:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷ സംബന്ധിച്ച് പോക്സോ കോടതിയിൽ വാദം പുരോഗമിക്കുന്നു. ശിക്ഷയെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ചപ്പോൾ നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു പ്രതിയുടെ പ്രതികരണം. തന്റെ ഒപ്പമുണ്ടായിരുന്നവരെ വെറുതെവിട്ടു, അതുകൊണ്ട് തന്നെയും വെറുതെ വിടണമെന്ന് അസ്ഫാക് ആലം പ്രതികരിച്ചു. വധശിക്ഷയ്‌ക്ക് പര്യാപ്തമായ കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെയുള്ളതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 16 കുറ്റങ്ങളിൽ 3 കുറ്റങ്ങൾ പോക്സോയിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും ഒരു പോലെയെന്ന് പോക്സോ കോടതി അറിയിച്ചു. അതിനാൽ കൂടിയ ശിക്ഷയേതാണോ അത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

അപൂർവ്വങ്ങളിൽ അപൂർവ്വമായി കേസ് പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സുപ്രീം കോടതിയുടെ മുൻകാല വിധികൾ പ്രോസിക്യൂഷൻ ഉദ്ധരിച്ചു. ആസൂത്രിതമായ കൊലപാതകമായിരുന്നു. അതിനാൽ പ്രതിക്ക് വധശിക്ഷ നൽകുന്നതിന് പ്രായം ഒരു പ്രശ്നമായി പരിഗണിക്കരുത്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഒരു പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തതിലൂടെ പ്രതിയുടെ സ്വഭാവമാണ് വ്യക്തമാകുന്നത്. പ്രതിയുടെ ഇത്തരം ക്രൂര സ്വഭാവത്തിന് ചികിത്സയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

നിഷ്കളങ്കയായ കുഞ്ഞിനോടാണ് പ്രതി ക്രൂരത കാട്ടിയത്. പ്രതി ഇല്ലാതാക്കിയത് കുഞ്ഞിന്റെ നിഷ്കളങ്കതയെ കൂടിയാണ്. മാലിന്യക്കൂമ്പാരത്തിലേക്ക് കുഞ്ഞിന്റെ തല പൂഴ്‌ത്തി. മദ്യം കൂടുതൽ നൽകിയതു കൊണ്ട് കുഞ്ഞിന് കരയാൻ പോലും സാധിച്ചില്ല. മലിനമായ ജീവവായു പോലും ശ്വസിക്കാൻ കുഞ്ഞിനെ പ്രതി അനുവദിച്ചില്ല. മൃതദേഹത്തോട് മനുഷ്യത്വരഹിതമായ ക്രൂരതയാണ് കാട്ടിയത്. യാതൊരു തരത്തിലുള്ള മാനസിക പരിവർത്തനവും പ്രതിക്ക് ഉണ്ടാകാനിടയില്ല. ഇന്നത്തെ ദിവസവും പ്രതിയിൽ യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാനുള്ള എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന വാദത്തിലുറച്ചു നിന്നു.

കൊലപാതകരീതി അതിക്രൂരമായിരുന്നു. കുട്ടികളോട് ലൈംഗികാതിക്രമം ചെയ്യാനുള്ള വികാരമായിരുന്നു കുറ്റകൃത്യത്തിന്റെ പ്രേരണ. കുറ്റകൃത്യത്തിൽ നിന്നും പ്രതിയുടെ സാമൂഹിക വിരുദ്ധ സ്വഭാവം വ്യക്തമാകുന്നു. ഇത്തരം ക്രൂരകൃത്യങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യം സമൂഹത്തിൽ വിരളമായി മാറും. കുട്ടികളെ സ്വതന്ത്രമായി കളിക്കാൻ വിടാൻ പോലും മാതാപിതാക്കൾ ഭയപ്പെടും. കുറ്റകൃത്യത്തിന്റെ ക്രൂരത കാരണം പ്രതിയെ കൈകാര്യം ചെയ്യാൻ പോലും ആളുകൾ തയ്യാറായി. മറ്റൊരു കുറ്റകൃത്യം ചെയ്യുകയാണെന്നറിഞ്ഞു കൊണ്ട് ആളുകൾ അത്തരം പ്രവൃത്തികൾക്ക് തയ്യാറാകുന്നത് നീതി ലഭിക്കാൻ വേണ്ടിയാണ്. പ്രതിക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളെ വെടിവച്ച് കൊന്ന അച്ഛന്റെ കേസും വാദമായി ഉന്നയിച്ചു.

Tags: PocsoALUVAmurder case
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies