കോഴിക്കോട്: ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കൂമ്പാറ കക്കാടംപൊയിൽ റൂട്ടിൽ ആനകല്ലുംപാറ വളവിലാണ് അപകടം നടന്നത്. മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം തലപ്പാറ സ്വദേശി അസ്ലം, മലപ്പുറം വേങ്ങര സ്വദേശി അർഷാദ് എന്നിവരാണ് മരിച്ചത്. ഇരുവരും കൊണ്ടോട്ടി ഇഎംഇഎ കോളേജ് ഡിഗ്രി വിദ്യാർത്ഥികളാണ് ഇരുവരും. ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നതായാണ് വിവരം. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.