23 ദശലക്ഷത്തിലധികം പേരാണ് ഇന്ത്യൻ റെയിൽവേ ആശ്രയിച്ച് പ്രതിദിനം യാത്ര ചെയ്യുന്നത്. തിരക്ക് കാരണം പലർക്കും ടിക്കറ്റ് ലഭിക്കാത്തതും ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിൽപ്പെടുന്നതും സാധാരണമായി മാറിയിരിക്കുകയാണ്. എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ട്രെയിൻ യാത്ര സുരക്ഷിതമാക്കാം.
യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റ് ലഭിക്കുന്നില്ലെങ്കിൽ ലഭ്യമായ തെട്ടടുത്തുള്ള സ്റ്റേഷനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കിടയിൽ തന്നെ ടിടിഇയെ കണ്ട് ആവശ്യമായ സ്റ്റേഷനിലേക്കുള്ള ടിക്കറ്റെടുക്കാവുന്നതാണ്.
കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ ട്രെയിൻ നഷ്ടമാകുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ബോർഡിംഗ് സ്റ്റേഷനിൽ ട്രെയിൻ നഷ്ടപ്പെട്ടാൽ ട്രെയിനിൽ കയറുന്നതിനുള്ള അവസരം നഷ്ടമാകുന്നില്ല. ബോർഡിംഗ് സ്റ്റേഷൻ കഴിഞ്ഞ് രണ്ട് സ്റ്റോപ്പ് കഴിഞ്ഞാകും ടിടിഇ ടിക്കറ്റ് മറ്റ് യാത്രക്കാർക്ക് കൈമാറുകയുള്ളൂവെന്ന കാര്യം ഓർമ്മയിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
വിമാനങ്ങളിലേതിന് സമാനമായി റെയിൽവേയിലും ലഗേജിന് പരിധിയുണ്ട്. എസി കോച്ചുകളിലെ റിസർവ്ഡ് യാത്രക്കാർക്ക് പരമാവധി 70 കിലോഗ്രാം ലഗേജ് യാത്രയിൽ ഉൾപ്പെടുത്താം. സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാം, സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് 35 കിലോഗ്രാം ലഗേജും കൊണ്ടുപോകാം. എസി ക്ലാസിൽ അധിക ലഗേജ് ചാർജ്ജ് ഈടാക്കി 150 കിലോഗ്രാം, സ്ലീപ്പറിൽ 80 കിലോഗ്രാം, സെക്കൻഡ് സിറ്റിംഗിൽ 70 കിലോഗ്രാം ലഗേജും കൊണ്ടുപോകാം.