കോഴിക്കോട് ; നടനും മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പോലീസ് ഒരുക്കിയിരിക്കുന്നത് വിവാദ സംഭവങ്ങളിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനുള്ള സന്നാഹങ്ങൾ . ചോദ്യം ചെയ്യുന്നതിനിടയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
മുറിയിൽനിന്നു നോക്കിയാൽ പുറത്തെ കാഴ്ച്ചകൾ കാണാനാകും . . എന്നാൽ അകത്ത് എന്താണു നടക്കുന്നതെന്നു പുറത്തുനിന്നു കാണാനാകില്ല. 180 ഡിഗ്രി 4 ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങൾ, റിക്കോഡിങ് ക്യാമറ എന്നിവയാണ് മുറിയിൽ സജ്ജീകരിച്ചിട്ടുള്ളത്. സുരേഷ് ഗോപിയും , അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാണു മുറിക്കുള്ളിലുണ്ടാവുക.
അതേസമയം സുരേഷ്ഗോപിയുടെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളുമേന്തി വൻ ജനക്കൂട്ടമാണ് നടക്കാവ് പോലീസ് സ്റ്റേഷന് സമീപം നിലയുറപ്പിച്ചിട്ടുള്ളത് .