ധന്യയെ കണ്ട് സുരേഷ് ​ഗോപി; മകളുടെ കല്യാണത്തിനുള്ള പൂവിന്റെ ഓർഡർ നേരിട്ട് നൽകി; ഞങ്ങളുടെ അനിയത്തി കുട്ടിയുടെ കല്യാണം നടത്തുന്നത് പോലെയെന്ന് ധന്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ധന്യയെ കണ്ട് സുരേഷ് ​ഗോപി; മകളുടെ കല്യാണത്തിനുള്ള പൂവിന്റെ ഓർഡർ നേരിട്ട് നൽകി; ഞങ്ങളുടെ അനിയത്തി കുട്ടിയുടെ കല്യാണം നടത്തുന്നത് പോലെയെന്ന് ധന്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 01:58 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : ​ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വില്പന നടത്തുന്ന ധന്യയുമായി സുരേഷ് ​ഗോപി സംസാരിച്ചു. കോഫി വിത്ത് എസ് ജി വേ​ദിയിൽ എത്തിയാണ് ധന്യ സുരേഷ് ​ഗോപിയെ കണ്ടത്. കുഞ്ഞും കൂടെയുണ്ടായിരുന്നു. മകളുടെ കല്യാണത്തിന് വേണ്ട മുല്ലപ്പൂവിന്റെ മുഴുവൻ ഓർഡറും ധന്യയ്‌ക്ക് നൽകുമെന്ന് സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ആവശ്യമായ മുല്ലപ്പൂവിന്റെ വിശദാംശങ്ങളും സുരേഷ് ​ഗോപി ധന്യയോട് പങ്കുവെച്ചു. ഒപ്പം വിവാഹത്തിന് തലേദിവസം രാത്രീ തന്നെ എത്തിക്കാൻ മറക്കല്ലേയെന്നും ധന്യയെ ഓർമിച്ചു.

മകളുടെ മാം​ഗല്യത്തിലേക്ക് ​ഗുരുവായൂരപ്പന്റെ അനു​ഗ്രഹം കൂടുതലായിട്ട് വരും എന്ന് വിചാരിച്ചാണ് ധന്യയ്‌ക്ക് ഓർഡർ നൽകിയത്. വെറുതെ കാശ് കൊടുക്കുന്നതല്ല. അതിൽ അവരുടെ അധ്വാനം വരും. ധന്യ കുഞ്ഞുമായി ക്ഷേത്രനടയിൽ നിൽക്കുന്നത് വേദനയുള്ള കാഴ്ചയാണ്. പക്ഷെ അത് അവർക്ക് ഒഴിവാക്കാൻ പറ്റില്ല. കുഞ്ഞിനെ നോക്കാൻ ആരുമില്ല. കുഞ്ഞിനെ വീട്ടിൽ അടച്ചിട്ട് ഇറങ്ങി എന്തെങ്കിലും സംഭവിച്ചാൻ ഇതേ സമൂഹം അവരെ കുറ്റം പറയില്ലേ സുരേഷ് ​ഗോപി ചോദിച്ചു. കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഇറങ്ങുമ്പോൾ എന്താണ് ഉത്തരവാദിത്വം എന്ന് കുഞ്ഞിന്റെ ചോരയിൽ ലയിച്ച് ‌ചേരും. ഇത് കാണുന്ന ഒരുപാട് മക്കൾക്ക് അവരുടെ അമ്മമാരോടുള്ള സ്നേഹവും വർദ്ധിക്കും. സ്നേഹമാണ് മൂല്യ വർദ്ധിതമായി ജന ഹൃദയങ്ങളിൽ ഉണ്ടാകേണ്ടത്. സ്നേഹത്തിനുള്ള സന്ദേശമായിട്ടാണ് ഇത് കാണുന്നത് സുരേഷ് ​ഗോപി പറഞ്ഞു.

സാറിന്റെ മകളുടെ കല്യാണത്തിന് 200 മൂളം മുല്ലപ്പൂവും നൂറുളം പിച്ചിപ്പുവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധന്യ പറഞ്ഞു. വാഴനാരിൽ കെട്ടി പതിനാറാം തീയതി രാത്രി തന്നെ എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാവശ്യമായ കാര്യങ്ങളൊക്കെ ചെയ്തു തരാമെന്ന് സാറ് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യം ഒരിക്കലും പ്രതീക്ഷിച്ചില്ല. വല്ലാത്ത സന്തോഷം.. ധന്യ പറഞ്ഞു. കുറേക്കാലമായി സാറിനെ കാണണം സാറിനോട് വിഷമങ്ങളൊക്കെ പറയണം എന്ന് വിചാരിച്ചതാണ്. പക്ഷെ നടന്നില്ല. ഇപ്പോൾ സാറായി ഇങ്ങോട്ട് വന്ന് ഞങ്ങളെ കണ്ടു. ഞങ്ങളുടെ അനിയത്തി കുട്ടിയുടെ കല്യാണം നടത്തുന്നത് പോലെ അത് നടത്തിക്കൊടുക്കും സന്തോഷത്തൊടെ ധന്യ പറഞ്ഞു.

ഹൃദ്രോഗിയായ ഭർത്താവിന്റെ ചികിത്സയ്‌ക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ വഴിയോരത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്നത്. റെയിൽവേ സ്റ്റേഷനിലും കടത്തിണ്ണയിലും കഴിഞ്ഞിരുന്ന ധന്യയും കുടുംബവും ചിലരുടെ സഹായത്തിനൊടുവിലാണ് കണ്ണന്റെ നടയിൽ പൂ കച്ചവടത്തിനെത്തിയത്. മകനെ നോക്കാനായി ആരുമില്ലാത്തത് കൊണ്ടാണ് കുഞ്ഞുമായി കച്ചവടത്തിനെത്തിയത്.

 

Tags: Suresh GopiDhanya
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies