അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ കോലിക്ക് ആദരവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മത്സരം തുടങ്ങുന്നതിന് തൊട്ടു മുന്‍പായിരുന്നു കോലിക്ക് അപ്രതീക്ഷിത സമ്മാനം.തന്റെ അവസാന ഏകദിന മത്സരത്തിൽ ധരിച്ച ജഴ്സിയാണ് കോലിക്ക് സമ്മാനിച്ചത്. ‘വിരാട് നീ ഞങ്ങളെ അഭിമാനിതരാക്കി’ എന്ന സന്ദേശത്തോടൊപ്പമാണ് പത്താം നമ്പര്‍ ജഴ്‌സി നല്‍കിയത്.
ഏകിദനത്തില്‍ തന്റെ സെഞ്ച്വറി നേട്ടം കോലി കഴിഞ്ഞ മത്സരത്തില്‍ മറികടന്നിരുന്നു. ഇതിന്റെ ആദരസൂചകമായിട്ടാണ് സച്ചിന്‍ ഇന്ന് ജഴ്‌സി കൈമാറിയത്. അപ്രതീക്ഷിത സമ്മാനത്തില്‍ കോലിയും വികാരധീനനായി.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.അതേസമയം ലോകകപ്പിലെ അഞ്ചാം അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി കോലി. ലോകകപ്പ് ചരിത്രത്തിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് എത്താനും താരത്തിന് കഴിഞ്ഞു.
“You make us proud!”🖋
Sachin Tendulkar gifts Virat Kohli his signed jersey ahead of the #CWC23 Final 🫶🥲#INDvAUS pic.twitter.com/ggT6uzJ3fA
— ICC (@ICC) November 19, 2023
“>