പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞ് അപകടം. പമ്പയിൽ നിന്നും സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടറാണ് ചരൽമേടിന് സമീപം പതിമൂന്നാം വളവിൽ മറിഞ്ഞത്.
ഇന്ന് വൈകിട്ട് 7 മണിയോടെ ആയിരുന്നു സംഭവം. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ട്രാക്ടർ പുറത്തെടുത്തു. സംഭവത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.