തിരുവനന്തപുരം: കഞ്ചാവുമായി സ്കൂൾ വിദ്യാർത്ഥി പിടിയിൽ. കാട്ടാക്കട കള്ളിക്കാടാണ് സംഭവം. എക്സൈസ് മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർത്ഥി പിടിയിലായത്.
വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. സംഭവത്തിൽ
പ്രതിയെ കോടതിയിൽ ഹാജരാക്കും.