തിരുവനന്തപുരം: നെയ്യാറ്റിൻകര മൂന്നക്കല്ല്മൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 29 പേർക്ക് പരിക്ക്. നാഗർകോവിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആർടിസിയും തിരുവനന്തപുരത്തിൽ നിന്നും നെയ്യാറ്റിൻകരയിലേക്ക് പോയ കെഎസ്ആർടിസിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ബസുകളുടെ അമിതവേഗമാണ് അപകട കാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു.
ഇന്നലെയാണ് അപകടം സംഭവിച്ചത്. രണ്ട് ബസുകളും നെയ്യാറ്റിൻകര ഡിപ്പോയുടെതാണ്. അപകടത്തിൽ രണ്ട് ബസ് ഡ്രൈവർമാർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു വനിതാ കണ്ടക്ടർ ഉൾപ്പെടെയുള്ളവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.