മുംബൈ : ഹിന്ദി ഭാഷയുടെ ആധിപത്യം വർധിച്ചു വരികയാണ് . ഇന്ത്യക്കാർ മാത്രമല്ല, മറ്റ് രാജ്യങ്ങളിലെ ആളുകളും ഹിന്ദി മനസ്സിലാക്കാനും സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. നിരവധി അമേരിക്കക്കാരും ദക്ഷിണ കൊറിയക്കാരും സോഷ്യൽ മീഡിയയിൽ ഹിന്ദിയിൽ ആശയവിനിമയം നടത്തുന്നതും കാണാം. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ സുരക്ഷിതത്വത്തെ പറ്റി യുഎസ് , ദക്ഷിണ കൊറിയൻ യുവാക്കൾ പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത് .
ട്വിറ്റർ ഉപയോക്താവ് @Anuraag_Shukla ആണ് അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത് . അമേരിക്കൻ യൂട്യൂബർ ഡ്രൂ ഹിക്സും , ദക്ഷിണ കൊറിയൻ യുവാവുമാണ് ഹിന്ദിയിൽ സ്പഷ്ടമായി ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നത് . ഡ്രൂ 11 വർഷമായി ഇന്ത്യയിൽ താമസിക്കുകയാണ് . അദ്ദേഹത്തിന് ഹിന്ദി നന്നായി അറിയാം.
ഇന്ത്യയെക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചും ഇരുവരും പരസ്പരം ചർച്ച ചെയ്യുന്നു. അമേരിക്കയിൽ ഇന്ത്യയെക്കുറിച്ച് പല തരത്തിലുള്ള കിംവദന്തികൾ പ്രചരിക്കുന്നുവെന്ന് ഡ്രൂ പറയുന്നു. ഇന്ത്യ വളരെ വൃത്തികെട്ട രാജ്യമാണെന്നും അവിടെ ആരും സുരക്ഷിതരല്ലെന്നും ആളുകൾ കരുതുന്നു. എന്നാൽ ചിക്കാഗോയിൽ പോയാൽ അവിടെ ആരും ശരിക്കും സുരക്ഷിതരല്ലെന്ന് മനസിലാകുമെന്നും ഡ്രൂ പറയുന്നു .
ഇന്ത്യ സുരക്ഷിതമല്ലെന്ന് ആളുകൾ തന്നോട് പറയുമ്പോൾ, താൻ ഏറ്റവും സുരക്ഷിതമല്ലാത്തതായി കരുതപ്പെടുന്ന ഇന്ത്യയിലെ ആ പ്രദേശത്ത് 10 വർഷമായി താമസിക്കുന്നുണ്ടെന്നാണ് താൻ അവരോട് പറയുന്നതെന്ന് ദക്ഷിണ കൊറിയൻ യുവാവ് പറയുന്നു . ഇപ്പോഴും താൻ ജീവിച്ചിരിപ്പുണ്ട്, അതിനാൽ ഇതെല്ലാം തെറ്റാണെന്ന് ആളുകൾക്ക് മനസ്സിലാക്കണമെന്നും കൊറിയൻ യുവാവ് പറയുന്നു.