അമ്മയുടെ കണ്ണീരിന് മുന്നിൽ ദൈ‌വം കണ്ണ് തുറന്നു; 17 ദിവസത്തെ സങ്കട കണ്ണീർ ആനന്ദാശ്രുവായി മാറിയപ്പോൾ; വൈകാരികമായൊരു ഫോൺ കോൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ കണ്ണീരിന് മുന്നിൽ ദൈ‌വം കണ്ണ് തുറന്നു; 17 ദിവസത്തെ സങ്കട കണ്ണീർ ആനന്ദാശ്രുവായി മാറിയപ്പോൾ; വൈകാരികമായൊരു ഫോൺ കോൾ

Mother talks to son after his rescue from Uttarkashi tunnel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 07:46 am IST
Facebook
Twitter
WhatsAppTelegram

നീണ്ട പ്രയത്നത്തിനും പ്രാർത്ഥനകൾക്കുമൊടുവിൽ സിൽക്യാര തുരങ്കത്തിൽ നിന്നും 41 പേരാണ് ഇന്നലെ പുതുജീവിതത്തിലേക്ക് എത്തിയത്. ശ്വാസം അടക്കി പിടിച്ച് നിറ കണ്ണുകളോടെ, പ്രാർത്ഥനകളോടെയാണ് കഴിഞ്ഞ 17 ദിവസങ്ങളായി ഉറ്റവരും ഉടയവരും കാത്തിരുന്നത്. ഓരോ തവണയും അവർക്കരികിലെത്തുമ്പോഴും പ്രതിസന്ധികൾ ഒന്നൊന്നായി വന്നുകൊണ്ടേയിരുന്നു. നിശ്ചയദാർഢ്യത്തിന്റെയും കൂട്ടായ പ്രയത്നത്തിന്റെയും ഫലം ഇന്നലെ കണ്ടു. രാജ്യത്തിന് ആശ്വാസ വാർത്തയെത്തി, ഖനിയിൽ കുടുങ്ങിയ 41 പേരും സുരക്ഷിതർ….

ഏറെ വൈകാരികമായ നിമിഷങ്ങൾക്കാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. തന്റെ മകനെ സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ലക്ഷ്മി എന്ന അമ്മ. പശ്ചിമ ബം​ഗാൾ സ്വദേശി സൗഭിക് പഖിര എന്ന മകനായി ഈ അമ്മയുടെ രാവും പകലുമില്ലാത്ത പ്രാർത്ഥന ഫലം കണ്ടതിന്റെ ആഹ്ലാദ കണ്ണീര് ഇന്റർനെറ്റ് ലോകത്തെയാകെ ഈറനണിയിച്ചു. 41 തൊഴിലാളികളും സുരക്ഷിതർ എന്ന വിവരം ലോകം അറിഞ്ഞപ്പോൾ മുത്‍ ഈ അമ്മയ്‌ക്ക് മകനുമായി ഒന്ന് സംസാരിക്കണമെന്ന് മാത്രമായിരുന്നു ചിന്ത.

മകന്റെ ശബ്ദം ആദ്യം കേട്ടപ്പോൾ തന്നെ പൊട്ടിക്കരച്ചിലായിരുന്നു ഇരുഭാ​ഗത്ത് നിന്നും. പിന്നാലെ മകന്റെ ആരോ​ഗ്യകാര്യത്തെ കുറിച്ചായി അമ്മയുടെ ചോദ്യം. ആരോ​ഗ്യം എങ്ങനെയുണ്ട്, പരിശോധന നടത്തിയോ തുടങ്ങിയ കാര്യങ്ങൾ ലക്ഷ്മി തിരക്കി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അമ്മ ഭയപ്പെടേണ്ടയെന്നു‌മായിരുന്നു മകന്റെ ആശ്വാസവാക്ക്.

ദൈവത്തിന് നന്ദി. അവിടുന്ന് നിന്നെ എല്ലായ്പ്പോഴും പൊന്നുപോലെ കാക്കുന്നു. നീ റെക്കോർഡ് സൃഷ്ടിച്ചു. നിന്നെ പോലൊരു മകനെ എന്റെ ഉദരത്തിൽ വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കൂ. നിനക്കായി ഞാൻ പൂജാ പുഷ്പങ്ങൾ അയച്ചിട്ടുണ്ട്. -ലക്ഷ്മി മകനോട് ഫോണിൽ പറഞ്ഞു. കോൾ അവസാനിക്കുന്നതിന് മുന്നോടിയായി എത്രയും പെട്ടെന്ന് സുരക്ഷിതമായി വീട്ടിലെത്തണമെന്ന നിർദ്ദേശം ബന്ധുവും നൽകി.

കഴിഞ്ഞ നവംബർ 12-നാണ് ഉത്തരാഖണ്ഡ‍ിലെ സിൽക്യാര ടണലിൽ 41 ഖനി തൊഴിലാളികൾ കുടുങ്ങിയത്. 17 ദിവസത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഇന്നലെയാണ് എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. എല്ലാവരും ആശുപത്രിയിൽ തുടരുകയാണ്. പ്രധാനമന്ത്രി തൊഴിലാളികളുമായി ഫോണിൽ സംസാരിച്ചു.

Tags: Uttarkashi tunnelSilkyara tunnel
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies