സ്ഥിരം വെടിനിർത്തൽ നടപ്പാക്കണം; തടവിലുള്ള മുഴുവൻ ഇസ്രായേൽ സൈനികരേയും മോചിപ്പിക്കാൻ തയ്യാറാണ്, പകരം പാലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നും ഹമാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ഥിരം വെടിനിർത്തൽ നടപ്പാക്കണം; തടവിലുള്ള മുഴുവൻ ഇസ്രായേൽ സൈനികരേയും മോചിപ്പിക്കാൻ തയ്യാറാണ്, പകരം പാലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നും ഹമാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 05:47 am IST
FacebookTwitterWhatsAppTelegram

കേപ്‌: ഇസ്രായേലിൽ തടവിലാക്കപ്പെട്ട എല്ലാ പാലസ്തീൻ തടവുകാർക്കും പകരമായി തങ്ങൾ തടവിലാക്കിയ എല്ലാ ഇസ്രായേൽ സൈനികരേയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസിലെ മുതിർന്ന ഉദ്യോഗസ്ഥനും മുൻ ഗാസ ആരോഗ്യമന്ത്രിയുമായ ബാസെം നയിം. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന വെടിനിർത്തൽ നീട്ടുന്നതിനും, ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിക്കുന്നതിന്റേയും ഭാഗമായി ചർച്ചകൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്നും നയിം പറയുന്നു.

ദക്ഷിണാഫ്രിക്കയിലെ കേപ്പിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നയിം.’ഞങ്ങളുടെ എല്ലാ തടവുകാർക്കും പകരമായി ഇസ്രായേലിന്റെ എല്ലാ സൈനികരെയും വിട്ടയയ്‌ക്കാൻ ഹമാസ് തയ്യാറാണ്. ഗാസയിൽ സ്ഥിരം വെടിനിർത്തൽ നടപ്പാക്കാൻ മധ്യസ്ഥരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും’ നയിം പറയുന്നു. ഇരുകൂട്ടരും തമ്മിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാറിലാണ് ഒപ്പുവച്ചത്. കൂടുതൽ ബന്ദികളെ ഹമാസ് വിട്ടയയ്‌ക്കാൻ തയ്യാറായതോടെ വെടിനിർത്തലും നീട്ടുകയായിരുന്നു.

അതേസമയം ഈ കരാറിൽ നിന്ന് ഹമാസിന്റെ പിടിയിലുള്ള ഇസ്രായേൽ സൈനികരെ ഒഴിവാക്കിയിരുന്നു. ബന്ദികളാക്കപ്പെട്ട സാധാരണക്കാരെ വിട്ടയയ്‌ക്കാൻ തയ്യാറാണെന്ന് ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ ആരംഭിച്ചത്. വെടിനിർത്തൽ നാല് ദിവസം കൂടി നീട്ടണമെന്നും, കൂടുതൽ ബന്ദികളെ വിട്ടയയ്‌ക്കാൻ തയ്യാറാണെന്നും ഹമാസ് അറിയിച്ചിട്ടുണ്ട്. ഹമാസ് ബന്ദികളാക്കിയ 60 ഇസ്രായേൽ പൗരന്മാരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിട്ടയച്ചത്. 180ഓളം പാലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചിരുന്നു.

 

Tags: israelHamasPalestine
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies