കൊല്ലം: തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടെന്ന് കുട്ടിയുടെ മൊഴി. മറ്റുള്ളവരുടെ മുഖം ഓർമ്മയില്ലെന്നും ആറുവയസുകാരി മൊഴി നൽകി. ചൊവ്വാഴ്ചയും ഇതേവിവരം തന്നെയാണ് കുട്ടി പങ്കുവെച്ചിരുന്നത്.
പ്രതികളിൽ രണ്ട് പേരുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടു. കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കിയത്. പ്രതികളിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ആറുവയസ്സുകാരി ഇന്ന് വൈകിട്ടോടെ ആശുപത്രിവിട്ടു. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് കുഞ്ഞ് വിക്ടോറിയ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. വീട്ടില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും.
ആറു വയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14 നാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.