രാജാവിനേക്കാൾ രാജഭക്തിയാണ് ചിലർക്ക്, കുട്ടികൾ എന്താ കാലാളുകളോ?അവരെ ചിയർ ​ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിന്? വിമർശിച്ച് ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജാവിനേക്കാൾ രാജഭക്തിയാണ് ചിലർക്ക്, കുട്ടികൾ എന്താ കാലാളുകളോ?അവരെ ചിയർ ​ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിന്? വിമർശിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 05:53 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുട്ടികളെ ചിയർ ഗേൾസിനെ പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. രാജാവിനേക്കാൾ രാജഭക്തിയാണ് ചിലർക്കെന്നും കുട്ടികൾ കാലാളുകളാണെന്ന് വിചാരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിച്ച് കൊണ്ടുപോകുന്നതും അവരെ കാഴ്ചവസ്തുക്കളെപ്പോലെ കൈവീശി ചിയർ ഗേൾസ് ആയി നിർത്തുന്നതും രണ്ടും രണ്ടാണ്. നല്ല കാര്യങ്ങൾക്ക് കുട്ടികളെ കൊണ്ടുപോകുന്നതിന് കുഴപ്പമില്ല. ഒരു ചടങ്ങിന് കുട്ടികളെ ക്ഷണിച്ച് അവിടെ നടക്കുന്നത് കാണിച്ച് പ്രസംഗം കേൾപ്പിക്കുന്നതിന് എതിരല്ലെന്നും കോടതി വ്യക്തമാക്കി.

കുട്ടികളെപ്പറ്റിയാണ് കോടതിക്ക് പരിഗണനയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. നവകേരള സദസിന് സ്കൂൾ കുട്ടികളെ വിട്ടുനൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നൽകിയ ഹർജി പരി​ഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് 20-ന് പിൻവലിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസവും സമാന സംഭവങ്ങളുണ്ടായെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഹെഡ് മാസ്റ്റർക്ക് മെമ്മോ നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഉത്തരവിട്ട ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നും അതിനുള്ള ഉത്തരം ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ഉത്തരം ലഭിച്ചില്ലെന്നും അതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നും ന്യായീകരണമില്ലെന്നും സർക്കാർ മറുപടി നൽകി.

Tags: High CourtNava kerala Sadas
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies