എറണാകുളം: കെഎസ്ആർടിസി ബസിൽ യാത്രിക്കാരിയോട് അപമര്യാദയായി പെരുമാറിയ 60-കാരൻ അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി ലാസറാണ് പിടിയിലായത്.
കോട്ടയം ഭാഗത്ത് നിന്ന് വന്ന ബസിൽ യാത്രക്കാരനായിരുന്ന പ്രതി പെരുമ്പാവൂരിന് സമീപം മലമുറിയിൽ എത്തിയപ്പോഴാണ് സഹയാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. പെൺകുട്ടി ഒച്ചവെച്ചതിനെ തുടർന്ന് അടുത്തെത്തിയ മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ എത്തിച്ച് പോലീസിന് കൈമാറി.
അടുത്തിടെ ബസിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായിരുന്നു. കോട്ടയത്ത് നിന്നും ബസിൽ യാത്ര ചെയ്ത സ്ത്രീയെ പോലീസുകാരൻ കടന്നു പിടിച്ചെന്നായിരുന്നു പരാതി.