തൃശൂര്‍: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചത്.
സ്റ്റേറ്റ് സ്കൂള്‍ പാര്‍ലമെന്റ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിന്‍വലിച്ചത്. ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയോജക മണ്ഡലങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നേരത്തെ അവധി പ്രഖ്യാപിച്ചത്. നവകേരള സദസിന്റെ ഭാഗമായി ഉണ്ടാക്കുന്ന ഗതാഗത തിരക്കും യാത്രാ ബുദ്ധിമുട്ടും പരിഗണിച്ചായിരുന്നു തീരുമാനം.