മലപ്പുറം: മേലാറ്റൂരിൽ ഓടിക്കൊണ്ടിരിക്കുന്ന വാനിന് തീപിടിച്ച് പൂർണമായും തകർന്നു. പുക കണ്ട് പുറത്തേക്ക് ഇറങ്ങി ഓടിയ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലാറ്റൂർ – പെരിന്തൽമണ്ണ റോഡിൽ തിങ്കളാഴച ഉച്ചയ്ക്ക് 2 മണിയടുപ്പിച്ചായിരുന്നു സംഭവം നടന്നത്.
വാനിൽ നിന്നും പുക ഉയരുന്നത് കണ്ട് കോട്ടക്കൽ സ്വദേശിയായ ഡ്രൈവർ പുറത്തിറങ്ങിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂരിലേക്ക് പെയിന്റുമായി വന്ന വാനായിരുന്നു കത്തിയത്. വാഹനത്തിനകത്തേക്ക് തീ പടർന്നതോടെ പെയിന്റ് ടിന്നുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന്, പെരിന്തൽമണ്ണയിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.