കാസർകോട്: പോപ്പുലർ ഫ്രണ്ട് അംഗങ്ങളുടെ വീടുകളിൽ ഇഡിയുടെ മിന്നൽ പരിശോധന. തൃക്കരിപ്പൂർ, മൊട്ടമ്മൽ, ഉടുമ്പുന്തല ഭാഗങ്ങളിലാണ്പരിശോധന നടക്കുന്നത്. കേന്ദ്ര സേനാംഗങ്ങൾക്കൊപ്പമാണ് ഇഡി ഉദ്യോഗസ്ഥർ പിഎഫ്ഐ ഭീകരരുടെ വീടുകളിലെത്തി പരിശോധന നടത്തിയത്.
പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റായിരുന്ന തൃക്കരിപ്പൂർ സ്വദേശി സിടി സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളിലായിരുന്നു പരിശോധന. സുലൈമാനെ കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ അന്വേഷണ സംഘം അറസ്റ്റ്ചെയ്തിരുന്നു.