എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് തുണിക്കച്ചവടമെന്ന വ്യാജേന എംഡിഎംഎ വിൽപ്പന നടത്തിയ മൂവർ സംഘം അറസ്റ്റിൽ. കാസർകോട് സ്വദേശികളായ യുവാക്കളെയാണ് പിടികൂടിയത്. കാഞ്ഞങ്ങാട് പടന്നക്കാട് ടിഎം ക്വാർട്ടേഴ്സിൽ കെപി ഷാഹിദ്, കാസർകോട് ചിത്താരി സ്വദേശി സിഎം നിസാമുദ്ദീൻ, പനയാൽ കോട്ടപ്പാറ ബൈത്തുൽ അറഫയിൽ അഹമ്മദ് റാഷിദ് എന്നിവരാണ് പിടിയിലായത്.
സെൻട്രൽ പോലീസും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എറണാകുളം നോർത്ത് ഭാഗത്തുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. ഇവരിൽ നിന്നും 7.6 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.