വീര സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭയിൽ നിന്ന് നീക്കുമെന്ന ഭീഷണിയുമായി പ്രിയങ്ക് ഖാർഗെ; അത്തരമൊരു ആലോചനയേ നടന്നിട്ടില്ലെന്ന് സ്പീക്കർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീര സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭയിൽ നിന്ന് നീക്കുമെന്ന ഭീഷണിയുമായി പ്രിയങ്ക് ഖാർഗെ; അത്തരമൊരു ആലോചനയേ നടന്നിട്ടില്ലെന്ന് സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 07:07 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: വീര സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭാ മന്ദിരത്തിൽ നീക്കം ചെയ്യാൻ ആലോചിച്ചിട്ടില്ലെന്നും, അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും സ്പീക്കർ യു ടി ഖാദർ. ‘സുവർണ വിധാൻ സൗധ’ത്തിലുള്ള സവർക്കറുടെ ചിത്രം അവിടെ നിന്ന് നീക്കുമെന്ന് കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ ഭീഷണി മുഴക്കിയിരുന്നു. 2022ലാണ് ചിത്രം കർണാടക നിയമസഭയ്‌ക്കുള്ളിൽ അനാച്ഛാദനം ചെയ്യുന്നത്. വീര സവർക്കറുടെ ചിത്രത്തിന് പകരമായി നെഹ്‌റുവിന്റെ ചിത്രം അവിടെ സ്ഥാപിക്കുമെന്ന തരത്തിലും അഭ്യൂഹം പരന്നിരുന്നു.

സ്പീക്കറാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് എന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. തുടർന്നാണ് തനിക്ക് മുന്നിൽ അത്തരമൊരു ആവശ്യം ആരും സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ യു ടി ഖാദർ പറഞ്ഞത്. വീര സവർക്കറുടെ ചിത്രം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും, നെഹ്‌റുവിന്റെ ഛായാചിത്രം നിയമസഭയ്‌ക്കുള്ളിൽ സ്ഥാപിക്കുന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും യു ടി ഖാദർ പറയുന്നു.

വിഷയത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നതിന് പിന്നാലെ, പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്തി പ്രിയങ്ക് ഖാർഗെ വീണ്ടും രംഗത്തെത്തി. തനിക്ക് ഒരവസരം ലഭിക്കുകയാണെങ്കിൽ ചിത്രം അവിടെ നിന്ന് നീക്കുമെന്നാണ് പറഞ്ഞതെന്നും പ്രിയങ്ക് ഖാർഗെ പറയുന്നു. ” നിലവിലെ ചട്ടങ്ങൾ പ്രകാരം ഇതൊന്നും എന്റെ കയ്യിലുള്ള കാര്യമല്ല. ചിത്രം അവിടെ നിന്ന് നീക്കുന്നതാണ് ഉചിതമെന്നാണ് കരുതുന്നത്. വിഷയത്തിൽ സ്പീക്കർ തീരുമാനിക്കുന്നത് പോലെ മാത്രമേ കാര്യങ്ങൾ നടക്കുകയുള്ളു എന്നും” പ്രിയങ്ക് ഖാർഗെ പറഞ്ഞു.

സ്വാമി വിവേകാനന്ദൻ, സുഭാഷ് ചന്ദ്രബോസ്, ബി.ആർ അംബേദ്കർ, ബസവേശ്വര, മഹാത്മാഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, വീര സവർക്കർ എന്നിവരുടെ ഛായാചിത്രങ്ങളാണ് 2022 ഡിസംബറിൽ അന്നത്തെ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കാഗേരി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ ചേർന്ന് നിയമസഭാ ചേംബറിൽ അനാച്ഛാദനം ചെയ്തത്.

Tags: CongressBJPKARANATAKAVEER SAVARKARFEATURED2priyank khargespeaker u t khader
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies